തിരുവനന്തപുരം- സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്കു നഴ്‌സിങ്, പാരാമെഡിക്കല്‍ സ്റ്റാഫുകളെ കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഓഡെപെക് മുഖേന നിയമിക്കുന്നു. യോഗ്യതയുള്ളവരെ കണ്ടെത്താന്‍ ജൂലൈ 30, 31 തീയതികളില്‍ തിരുവനന്തപുരത്തെ ഓഡെപെക് ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും. സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍ സ്ത്രീകള്‍ക്കു മാത്രം അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 3000-3750 റിയാല്‍ ശമ്പളം ലഭിക്കും. നഴ്‌സിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും 3000-3250 റിയാല്‍ ശമ്പളവും ലഭിക്കും.
ലാബ് ടെക്‌നീഷന്‍ തസ്തികയിലാണ് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നത്. മൈക്രോ ബയോളജി ടെക്‌നീഷന്‍, ഹിസ്റ്റോപത്തോളജി ടെക്‌നീഷന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷന്‍, റെസ്പിറേറ്ററി തെറപിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷന്‍ എന്നീ ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കു മാത്രം അപേക്ഷിക്കാം. സി.എസ്.എസ്.ഡി ടെക്‌നീഷന്‍ ഒഴിവിലേക്ക് പുരുഷന്‍മാര്‍ക്കു മാത്രം അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
അപേക്ഷകര്‍ ഈ ജൂലൈ 27-നു മുമ്പായി ഒഡെപെക്കില്‍ രജിസറ്റര്‍ ചെയ്ത് വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] -ലേക്ക് അക്കണം. ഫോണ്‍: 0471 2329440 / 9446444522