നാഗ്പൂർ- ഭർത്താവ് കൊലപ്പെടുത്തിയ ബി.ജെ.പി നേതാവ് സന ഖാനെ ഹണി ട്രാപ്പിലൂടെ കോടികൾ സമ്പാദിക്കാൻ ഭർത്താവ് ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഘാതകനായ ഭർത്താവ് സെക്സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും ആളുകളെ ഹണി ട്രാപ്പിൽ കുടുക്കാൻ സന ഖാനെ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയത്.
പ്രതി വിവിധ സംസ്ഥാനങ്ങളിൽ നിരവധി പ്രമുഖരെ ഹണിട്രാപ്പിൽ പെടുത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. റാക്കറ്റിൽ ചേരാൻ തന്റെ മകൾ നിർബന്ധിതയായതാണെന്ന് സന ഖാന്റെ മാതാവ് പറഞ്ഞു. സന ഖാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് അമിത് സാഹുവിനെതിരെ സെക്സ് റാക്കറ്റ് കേസിലും പോലീസ് അന്വേഷണം തുടരുകയാണ്.