ജിദ്ദ- കാലാവസ്ഥ മാറ്റം വിളിച്ചറിയിച്ച് ജിദ്ദയിൽ പൊടിക്കാറ്റ്. നഗരത്തെയാകമാനം മൂടുന്ന തരത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. കിഴക്ക് നിന്ന് വരുന്ന കട്ടിയുള്ള പൊടിപടലത്തിന്റെ തിരമാല ജിദ്ദ നഗരത്തിലേക്ക് കുതിക്കുകയാണെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഒപ്പം തിരശ്ചീനമായ ദൃശ്യപരതയുടെ വ്യാപ്തിയിൽ ഗണ്യമായ കുറവും ഉണ്ട്. വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.