മോസ്‌കോ- വിമാനം പറന്നു കൊണ്ടിരിക്കെ പട്ടി ലഗേജ് കമ്പാര്‍ട്ട്‌മെന്റ് തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന അടിയന്തിരമായി നിലത്തിറക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റഷ്യന്‍ തലസ്ഥാനത്തേക്ക് വന്ന ബോയിംഗ് 737 വിമാനത്തിലാണ് സംഭവം.
യാത്രാ വിമാനം 13,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് അപായ സൂചന മുഴങ്ങിയത്. വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിനു സാധിച്ചു. എമര്‍ജന്‍സി ലാന്‍ഡിംഗില്‍ ആര്‍ക്കും പരിക്കില്ലെന്ന് മോസ്‌കോയിലെ ഷെറമെറ്റിയേവോ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഗേജ് കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമമാണ് അപായ സൂചന ഉയരാന്‍ കാരണമെന്ന് വ്യക്തമായത്.
കൂട്ടിനകത്ത് അടച്ചിരുന്ന പട്ടിക്കുട്ടി അതില്‍നിന്ന് പുറത്തിറങ്ങി പല്ലും നഖവും ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചതായിരുന്നു. പട്ടിക്കുട്ടിയെ അടച്ചിരുന്ന കൂട് ശരിക്കും ബന്ധിച്ചിരുന്നില്ല.
വിമാനത്തിന്റെ ഇലക്്‌ട്രോണിക് സംവിധാനം ലഗേജ് കമ്പാര്‍ട്ട്‌മെന്റിന്റെ അരവാതില്‍ ബ്ലോക്ക് ചെയ്ത് അപായ സൂചന നല്‍കുകയായിരുന്നു.