Sorry, you need to enable JavaScript to visit this website.

വിസ തട്ടിപ്പ്; അമേരിക്കയിലെത്തിയ നിരവധി ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ചു

ന്യൂദൽഹി- തെലങ്കാനയിൽനിന്നും ആന്ധ്രാപ്രദേശിൽനിന്നും അമേരിക്കയിലെത്തിയ നരവധി വിദ്യാർത്ഥികളെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക് ഷൻ (സിബിപി) സേന  നാടുകടത്തി. വിസ തട്ടിപ്പ് ആരോപിച്ചാമ്  അമേരിക്കൻ വിമാനത്താവളങ്ങളിൽ ഇറങ്ങിയപ്പോൾ ഈ വിദ്യാര്ഥികളെ തിരിച്ചയച്ചത.്

ഉന്നതവിദ്യാഭ്യാസത്തിനായാണ് ഇവർ എഫ്1 വിസയിൽ യുഎസിലേക്ക് പോയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് നാടുകടത്തുകയായിരുന്നു. ഇതിന്റെ ഫലമായി ഈ വിദ്യാർത്ഥികൾക്ക് യുഎസിൽ പ്രവേശിക്കുന്നതിന് അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. അറ്റ്ലാന്റ, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് വിദ്യാർഥികൾ പിടിയിലായത്.

ഓരോ വർഷവും ഏകദേശം ഒരുലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോകുന്നുണ്ട്. അവരിൽ 50 ശതമാനവും തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വിദ്യാർത്ഥികൾ അവരുടെ വിസ അംഗീകരിക്കുന്നതിന് മുമ്പ് മതിയായ ബാങ്ക് ബാലൻസ് കാണിക്കേണ്ടതുണ്ട്. ചില വിദ്യാർത്ഥികൾ, ഏജന്റുമാരുടെ സഹായത്തോടെ, ആവശ്യത്തിന് ഫണ്ടുണ്ടെന്ന്  അവകാശപ്പെടുന്ന വ്യാജ രേഖകൾ ഹാജരാക്കുന്നു. യുഎസിൽ എത്തിയാൽ, ജീവിതച്ചെലവിനും വിദ്യാഭ്യാസ ഫീസിനും വിദ്യാർഥികൾ പലപ്പോഴും പാർട്ട് ടൈം ജോലി ചെയ്യുകയാണ് പതിവാ.

 വ്യാജ സാമ്പത്തിക രേഖകൾ സമർപ്പിക്കുന്ന വ്യക്തികൾക്കെതിരെ യുഎസ് അധികാരികൾ അടുത്തിടെ കർശന നടപടിയെടുത്തു തുടങ്ങി.വിസ തട്ടിപ്പ് ആരോപിച്ച് ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തിയ വിഷയം വിദേശകാര്യ മന്ത്രാലയം മുമ്പാകെ  ഉന്നയിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു., യുഎസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തയ്യാറെടുക്കാനും ആവശ്യമായ എല്ലാ സാമ്പത്തിക തെളിവുകളും മറ്റ് പ്രസക്തമായ രേഖകളും കൈവശം വയ്ക്കാനും ആന്ധ്രാപ്രദേശ് സർക്കാർ വിദ്യാർത്ഥികളോട് നിർദേശിച്ചു.  

 

Latest News