Sorry, you need to enable JavaScript to visit this website.

യുഎഇ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് 

ദുബായ്- യുഎഇ പ്രഖ്യാപിക്കാനിരിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങി. മൊബൈല്‍ ഹോട്ട്‌ലൈന്‍ നമ്പര്‍ മുഖേനയും ഇമെയില്‍ വഴിയും ഇന്ത്യക്കാര്‍ക്ക് നേരിട്ട് 24 മണിക്കൂറും സഹായം തേടാം. കോണ്‍സുലേറ്റിനു സമീപമാണ് പ്രത്യേകം തയാറാക്കിയ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ നമ്പര്‍- 056 546 3903
ഇ-മെയ്ല്‍- [email protected]

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കു വേണ്ടിയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. പൊതുമാപ്പിലൂടെ ഇവര്‍ക്ക് നിയമനടപടികളില്ലാതെ സ്വമേധയാ യുഎഇ വിട്ടു സ്വന്തം രാജ്യത്തേക്കു മടങ്ങാം. യുഎയില്‍ തുടരണമെങ്കില്‍ ചെറി ഫീസ് നല്‍കി വിസ സ്റ്റാറ്റസ് നിയമപരമാക്കുകയും ചെയ്യാം. പെതുമാപ്പ് താമസിയാതെ പ്രഖ്യാപിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഉന്നത വൃത്തങ്ങള്‍ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.
 

Latest News