മലപ്പുറം- താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സ്വകാര്യചാനലിന് അഭിമുഖം നൽകിയതിന് താനൂർ എസ്.ഐ കൃഷ്ണലാലിന് എതിരെ വകുപ്പു തല നടപടി തുടങ്ങി. അഭിമുഖം നൽകിയത് പോലീസിന് അഭിമാനക്ഷതമുണ്ടാക്കി, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് നടപടി. തൃശൂർ ഡി.ഐ.ജി അജിതാബീഗമാണ് നടപടിയെടുത്തത്. കേരള പോലീസ് ആക്ഷൻ സെക്ഷൻ 31 ലംഘിച്ചുവെന്നും ഉത്തരവിൽ പറയുന്നു. തൃശൂർ സിറ്റി െ്രെകം ബ്രാഞ്ച് എ.സി.പി ആയിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.