അയോധ്യ- രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച ചലച്ചിത്ര താരം രജനീകാന്ത് രാംലല്ലയ്ക്കു മുന്‍പില്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഹനുമാന്‍ ഗര്‍ഹി ക്ഷേത്രവും രജനീകാന്ത് സന്ദര്‍ശിച്ചു.
അയോധ്യയില്‍ വരണമെന്ന് കുറേ കാലമായി താന്‍ ആഗ്രഹിക്കുന്നതായും തന്റെ ആഗ്രഹം ഭാഗ്യവശാല്‍ പ്രസ്തുത ആഗ്രഹം സഫലമായതായും രജനീകാന്ത് പറഞ്ഞു. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇവിടേക്ക് വീണ്ടും വരുമെന്നും രജനികാന്ത് പറഞ്ഞു.
അയോധ്യ കമ്മിഷണര്‍ ഗൗരവ് ദയാല്‍, ഐ. ജി പ്രവീണ്‍ കുമാര്‍, മുനിസിപ്പല്‍ കമ്മിഷണര്‍ വിശാല്‍ സിങ് എന്നിവര്‍ രജനികാന്തിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ രാമക്ഷേത്രത്തിന്റെ ചെറുമാതൃകയും ശ്രീരാമന്റെ പേരു തുന്നിയ ഒരു ഉത്തരീയവും രജനികാന്തിന് സമ്മാനിച്ചു. പത്തു മിനിറ്റോളം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചതിനു ശേഷമാണ് രജനികാന്ത് മടങ്ങിയത്.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും രജനികാന്ത് സന്ദര്‍ശിച്ചു.