തിരുവനന്തപുരം- ഇനിയും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ കേരളത്തിലെ സി.പി.എം നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പശ്ചിമ ബംഗാളില്‍ നമ്മള്‍ കണ്ടതുപോലെ രണ്ട് ടേം ഒരു പാര്‍ട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാന്‍ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു അടുത്ത തവണ നിങ്ങള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും' . സച്ചിദാനന്ദന്‍ പറഞ്ഞു
കേരളത്തിലെ പോലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്. പോലീസിനകത്തുള്ള ആര്‍.എസ്.എസ് പക്ഷമാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണമോ ആകാം. യു.എ.പി.എയും സമാനമായ നിയമങ്ങളോടും തനിക്ക് എതിര്‍പ്പാണ്. ഗ്രോ വാസുവിനോടുള്ള പോലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.