Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ കുടുങ്ങിയ യുവാവിനെ നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രിയുടെ സഹായം തേടി മാതാവ്

ഹൈദരാബാദ്- യുഎഇയിൽ കുടുങ്ങിയ മകനെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിന് കത്തയച്ചു. കമ്പനിയുടെ ഫണ്ട് അപഹരിച്ചുവെന്ന് തെറ്റായി ആരോപിച്ചാണ് മകനെ പിടിച്ചുവെച്ചിരിക്കുന്നതെന്ന് മാതാവ് അക്തർ ബീഗം പറയുന്നു.  അജ്മാനിൽ കാഷ്യറായി ജോലി ചെയ്യന്ന മുഷ്താഖ് എന്ന 28 കാരനെ  മാനേജർ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. മോചിപ്പിക്കാൻ മാനേജർ 15,000 ദിർഹം ആവശ്യപ്പെടുന്നുവെന്ന് പറയുന്നു.

കഴിഞ്ഞ വർഷം ജനുവരിയിലാണ്   മകൻ മുഹമ്മദ് മുഷ്താഖ് അജ്മാനിലേക്ക് പോയതെന്ന് ചദ്രയങ്കുട്ടയിലെ തഡ്ലകുണ്ടയിൽ നിന്നുള്ള അക്തർ ബീഗം പറയുന്നു.കമ്പനിയുടെ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് മകനെ തെറ്റായി പ്രതിയാക്കിയെന്നാണ് ബീഗത്തിന്റെ വാദം. ജൂൺ 22 ന്  മകൻ ഡ്യൂട്ടിയിലായിരുന്നപ്പോൾ മാനേജർ മുറിയിൽ പരിശോധന നടത്തി 40,000 ദിർഹം  കണ്ടെടുത്തുവെന്ന് ബീഗം കത്തിൽ പറയുന്നു. തുടർന്ന്, തട്ടിപ്പ് ആരോപിച്ച് മാനേജർ മുഷ്താഖിന്റെ ഒപ്പ്  വാങ്ങി. 80,000 ദിർഹം നൽകാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നാണ് മാനേജറുടെ ഭീഷണി.

മകനെ തിരികെ കൊണ്ടുവരുന്നതിനായി തന്റെയും പെൺമക്കളുടെയും സ്വർണാഭരണങ്ങൾ വിറ്റ് 15,547 ദിർഹം  അയച്ചതായി അക്തർ ബീഗം പറഞ്ഞു. എന്നാൽ ഈ തുക തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് മകന്റെ മാനേജർ അവകാശപ്പെടുന്നത്.മകന് താമസിക്കാൻ സ്ഥലമില്ലെന്നും  ലോക്കൽ പോലീസ് സ്റ്റേഷനുകളെയും ലേബർ കോടതിയെയും സമീപിച്ചെങ്കിലും  ഒരു സഹായവും ലഭിച്ചില്ല. എം.ബി.ടി വക്താവ് അംജദുല്ല ഖാൻ  മുഹമ്മദ് മുഷ്താഖിന്റെ വിശദാംശങ്ങളും മാതാവിന്റെ അപേക്ഷയും ഡോ എസ് ജയശങ്കറിന് അയച്ചു.

Tags

Latest News