കൊളംബോയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയെ ശ്രീലങ്കന്‍ ബോര്‍ഡ് പുറത്താക്കി. പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് ഇത്. ഈ മത്സരം കഴിഞ്ഞാല്‍ ഇരുപത്തേഴുകാരന് അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ ഒരു മത്സരത്തിലും പങ്കെടുക്കാനാവില്ല. മത്സര ഫീസ് തടഞ്ഞുവെക്കുകയും ചെയ്യും. എന്താണ് കുറ്റമെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല. നിരന്തരം അച്ചടക്കലംഘനം കാണിച്ചിരുന്നു ധനുഷ്‌ക. ഈ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും അര്‍ധ ശകതം നേടി.
വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ അച്ചടക്കലംഘനം കാണിച്ച ലെഗ്‌സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സേയെയും കഴിഞ്ഞ ദിവസം ബോര്‍ഡ് ശിക്ഷിച്ചിരുന്നു. കുറ്റമാവര്‍ത്തിച്ചാല്‍ വാന്‍ഡര്‍സേയെ ഒരു വര്‍ഷത്തേക്ക് വിലക്കും.