ലഡാക്ക്- ലഡാക്കിൽ ചൈന ജനങ്ങളുടെ ഭൂമി തട്ടിയെടുത്തിരിക്കയാണെന്ന് ലഡാക്ക് സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ലഡാക്കിലെ ജനങ്ങൾ അത് ശരിയല്ലെന്ന് പറയുന്നു. ഇവിടെ ചൈന ആളുകളുടെ ഭൂമി ചൈന തട്ടിയെടുത്തിരിക്കയാണ്. ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചുവെന്ന് ആളുകൾ പറയുന്നു- രാഹൽ ഗാന്ധി വ്യക്തമാക്കി.
ലഡാക്കിൽ നിരവധി പരാതികളുണ്ട്. ജനങ്ങൾക്ക് ലഭിച്ച പദവിയിൽ തൃപ്തരല്ല, അവർക്ക് പ്രാതിനിധ്യം ആവശ്യമാണ്. പ്രാതിനിധ്യം വേണമെന്നാണ് ജനങ്ങൾ പറയുന്നത്. ഉദ്യോഗസ്ഥരിലൂടെയല്ല ഭരണം നടക്കേണ്ടതെന്നാണ് കേന്ദ്ര ഭരണ പ്രദേശത്തെ ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചുമാണ് എല്ലാ ജനങ്ങളും പറയുന്നത്.ഭാരത് ജോഡോ യാത്രയ്ക്കിടെ ലഡാക്കിലേക്ക് വരേണ്ടതായിരുന്നു, എന്നാൽ ചില ലോജിസ്റ്റിക് കാരണങ്ങളാൽ വരാൻ കഴിഞ്ഞില്ല. അതിനാൽ, ഇപ്പോൾ അവരുടെ ആശങ്കകൾ കേൾക്കാനാണ് വന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ ജമ്മു കശ്മീരിലേക്ക് കോൺഗ്രസ് എംപി ഭാരത് ജോഡോ യാത്ര നടത്തിയിരുന്നു. തങ്ങളുടെ ഏറ്റവും നിർണായകമായ ജനസമ്പർക്ക പരിപാടികളിലൊന്നാണ് യാത്രയെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.