Sorry, you need to enable JavaScript to visit this website.

അനുമോദിച്ചവരിൽ സ്കൂൾ ടോപ്പറെ ഒഴിവാക്കി; മുസ്ലിമായതിനാലെന്ന് മാതാപിതാക്കൾ

ഖേദ- ഗുജറാത്തിലെ ഖേദ സ്കൂളിൽ ഓഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അനുമോദിച്ച മികച്ച വിദ്യാർഥികളിൽ  ടോപ്പറായി ഉയർന്ന ഒരു വിദ്യാർഥിനിയെ ഉൾപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട്. അർനാസ് ബാനുവിനാണ് പരീക്ഷയിൽ 87 ശതമാനം മാർക്ക് നേടിയിട്ടും മറ്റുള്ളവർക്കൊപ്പം അംഗീകാരം നിഷേധിച്ചത്. എന്നാൽ, രണ്ടാം റാങ്കുകാരന്റെയും കുറഞ്ഞ സ്കോർ നേടിയവരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി.

സ്‌കൂൾ അധികൃതർ മതപരമായ വിവേചനം കാണിച്ചതായി അർനാസിന്റെ മാതാപിതാക്കൾ ആരോപിച്ചു.തങ്ങൾ മുസ്ലീങ്ങളായതിനാലും ഇത് ഗുജറാത്തായതിനാലുമാണ് അർനാസിനെ ആദരിക്കാത്തത്. ഇസ്‌ലാം പിന്തുടരുന്നതിനാൽ വിവേചനം നേരിടേണ്ടിവരുന്നുവെന്ന് അർനാസിന്റെ പിതാവ് സൻവർ ഖാൻ പറഞ്ഞതായി വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പെൺകുട്ടി കരഞ്ഞുകൊണ്ട് പരാതിപ്പെട്ടപ്പോൾ പിന്നീട് സമ്മാനം നൽകുമെന്നാണ് പറഞ്ഞത്.  ഇത് സമ്മാനത്തിന്റെ പ്രശ്നമല്ലെന്നും അവളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമാണെന്നും  മാതാപിതാക്കൾ അവകാശപ്പെട്ടു.

അതേസമയം, ഏത് തരത്തിലുള്ള വിവേചനവുമില്ലെന്ന് സ്കൂൾ അവകാശപ്പെട്ടു. ജനുവരി 26-ന് അർഹയായ വിദ്യാർത്ഥിക്ക് അവളുടെ പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പാണ്. നിശ്ചിത ദിവസം അവൾ ഹാജരായിരുന്നില്ലെന്നും  ഇതാണ്ത തടസ്സമായതെന്നും സ്കൂൾ പ്രിൻസിപ്പലിനെ ഉദ്ധരിച്ച് വൈബസ് ഓഫ് ഇന്ത്യ (VOI )റിപ്പോർട്ട് ചെയ്തു.

എന്നാൽ, മകൾ അന്ന് അവിടെയുണ്ടായിരുന്നില്ലെന്ന അവകാശവാദം മാതാപിതാക്കൾ നിഷേധിച്ചു. സ്കൂളിൽ സിസിടിവി ക്യാമറകളുണ്ടെന്നും അവ പരിശോധിച്ചാൽ ബോധ്യമാകുമെന്നും സൻവർ ഖാൻ പറഞ്ഞു.

Latest News