ലേ-ലഡാക്കിലെ ലേ ജില്ലയിൽ വാഹനം റോഡിൽ നിന്ന് തെന്നി ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിക്ക് സമീപമാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ലേയിൽ നിന്ന് ന്യോമയിലേക്ക് പോവുകയായിരുന്ന സൈനിക വാഹനം ഡ്രൈവറുടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞെന്ന് ലേയിലെ സീനിയർ പോലീസ് സൂപ്രണ്ട് പി ഡി നിത്യ പറഞ്ഞു. പരിക്കേറ്റ എല്ലാ സൈനികരെയും ആർമി മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് എട്ട് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചത്. മറ്റൊരു ജവാൻ പിന്നീട് മരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു..
ചികിത്സയിലുള്ള ഒരു ജാവന്റെ നില അതീവഗുരുതരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.