പുകവലി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ദേഷ്യത്തിന് സ്വന്തം സഹോദരനെ ശ്വാസം മുട്ടിച്ച് കൊന്നു. ഡല്‍ഹിയിലെ ആനന്ദ് പര്‍ബട്ട് സ്വദേശിയായ ശിശുപാല്‍ കുമറാണ് സ്വന്തം സഹോദരനായ സത്യദേവിനെ ശ്വാസം മുട്ടിച്ചു കൊന്നത്. മദ്യപാനത്തെയും പുകവലിയും ചൊല്ലി ഇരുവരും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശിശുപാല്‍ പുകവലിക്കുന്നത് കണ്ട സഹോദരന്‍ ശാസിച്ചിരുന്നു. ഇത് പിന്നീട് തര്‍ക്കത്തിലേക്ക് നീങ്ങി. ഇതിനിടെ ഷൂലേയ്‌സ് ഉപയോഗിച്ച് ശിശുപാല്‍ കുമാര്‍ സഹോദരന്റെ കഴുത്തില്‍ ചുട്ടി കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്‍ മരിച്ചതായി ഉറപ്പുവരുത്തിയ ശേഷം ഇയാള്‍ സത്യദേവിനെ ആശുപത്രിയിലെത്തിച്ചു. പിന്നിട് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്വാഭവിക മരണം എന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.