ന്യൂദല്‍ഹി - രാജ്യത്ത് കുതിച്ചുയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്ന് ഇത് പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനികുതി കുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പച്ചക്കറി വില വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.