Sorry, you need to enable JavaScript to visit this website.

പിണറായി അച്ഛൻ തൊട്ടിൽ നടപ്പാക്കി -ശോഭാ സുരേന്ദ്രൻ

കോഴിക്കോട്- പാർട്ടിയിലെ സ്ത്രീകളോട് തീ ആകാൻ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മകളോട് പറഞ്ഞത് സ്വർണത്തേരിലേറ്റാമെന്നാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. പിണറായി സർക്കാറിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നടത്തിയ മഹിളാ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണ കടത്തിന് നേതൃത്വം നൽകിയിരിക്കുന്നു. എന്നാൽ സ്വർണക്കടത്തിന് നേതൃത്വം നൽകിയ സ്വപ്ന സുരേഷിന് ശിക്ഷയും മറുവശത്ത് വീണ വിജയനെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിക്കുന്നത്. അമ്മത്തൊട്ടിൽ സംവിധാനം നടപ്പിലാക്കിയ നാട്ടിലാണ് പിണറായി വിജയൻ അച്ഛൻ തൊട്ടിൽ നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് വിധേയമാകണ്ടി വരുമെന്നും വീണാ വിജയന്റെ കമ്പനിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
നീതിയും നിയമവും നഷ്ടപ്പെടുന്നിടത്ത് പ്രവർത്തിക്കാൻ കഴിയാത്തവരായി കളക്ടർമാർ മാറിയിരിക്കുകയാണ്. ജില്ലാ കലക്ടർമാർക്ക് സിപിഎം ജില്ലാ സെക്രട്ടറിമാർക്ക് മുന്നിൽ മുട്ടുകാൽ കൂട്ടിയിടിക്കുകയും അടിയറവ് പറയുന്ന അവസ്ഥയുമാണ്. മുഖ്യമന്ത്രി വിദേശ യാത്രകൾ നടത്തുന്നത് കുടുംബത്തിന്റെയും മുസ്‌ലിം ലീഗ് നേതാക്കളുടെയും സാമ്പത്തിക നില മെച്ചപ്പെടുത്താനാണെന്നും അവർ ആരോപിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അധ്യക്ഷനായി. 
 

Latest News