കാസർകോട്- സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്സിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് രാജസ്ഥാന് സ്വദേശി മരിച്ചു. രാജസ്ഥാനിലെ രാമസഹായ് പൂജറിന്റെ മകന് കെമ്മരാജ് (43) ആണ് മരിച്ചത്. മാര്‍ബിള്‍ തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെയാണ് ക്വാര്ട്ടേര്ഴ്സിന് താഴെ മരിച്ചുകിടക്കുന്ന നിലയില്‍ കാണുന്നത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.