ചെന്നൈ- തമിഴ്നാട്ടിൽ 42 ലക്ഷത്തിന്റെ കള്ളനോട്ടുമായി മുന്‍ സൈനികനും സുഹൃത്തും പിടിയില്‍. മുന്‍ സൈനികനായ അണ്ണാമലൈ, സുഹൃത്തും അഭിഭാഷകനുമായ സുബ്രഹ്മണ്യന് എന്നിവരാണ് ചെന്നൈയില്‍ പിടിയിലായത്.
ഇവരില്‍നിന്ന് പ്രിന്റിംഗ് മെഷീനുകളും നോട്ട് എണ്ണുന്ന മെഷീനുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു പച്ചക്കറികടക്കാരന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കടയില്‍ പച്ചക്കറി വാങ്ങാനെത്തിയ ആളാണ് 500 രൂപയുടെ നാല് കള്ളനോട്ടുകള്‍ നല്‍കിയത്. വിവരം പോലീസില്‍ അറിയിച്ചതോടെ കടക്കാരന് നോട്ടുകള്‍ നല്കിയ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.