ന്യൂദല്‍ഹി - പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. ആഗ്‌സറ്റ് 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമാഫോസയുടെ ക്ഷണപ്രകാരമാണ് 2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ബ്രിക്സ് ഉച്ചകോടിക്കുശേഷം ' ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് ' എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് വിവിധ രാഷ്ട്രതലവന്‍മാരുമായി നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ബ്രിക്സ് ഉച്ചകോടിയ്ക്ക് ശേഷം പ്രധാനമന്ത്രി ഗ്രീസിലേക്ക് പോകും.. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഗ്രീസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു.