ശ്രീനഗര്‍ - ജമ്മുകശ്മീരിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലുണ്ടായ സ്ഫോടന സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മേഖലയില്‍ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. ഭീകരാക്രമണമാണോ അല്ലെങ്കില്‍ ആക്രിക്കടയിലെ സ്ഫോടന സ്വഭാവമുള്ള ഏതെങ്കിലും വസ്തു പൊട്ടിത്തെറിച്ചതാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകളിലൂടെയേ വ്യക്തമാകൂകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.