ഫത്തേപൂര്‍- ഉത്തര്‍പ്രദേശിലെ ബന്ദ, ഫത്തേപൂര്‍ ജില്ലകള്‍ക്കിടയില്‍ പലയിടത്തും ബിജെപി കാളകളെ ്‌ഴിച്ചുവിട്ടതായി സമാജ്‌വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. 'തങ്ങളുടെ പാര്‍ട്ടി പരിപാടി അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ വാഹനവ്യൂഹംബാന്ദയ്ക്കും ഫത്തേപൂരിനും ഇടയില്‍ പലയിടത്തും കാളകളുമായി കൂട്ടിയിടിച്ചു. കാളകളെ തുറന്നുവിട്ടത് ബി.ജെ.പിയാണ്. ഫത്തേപൂരിലെ പാര്‍ട്ടിയുടെ പരിപാടി അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് ആണ് ഇത് ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫത്തേപൂരിലെ ലോക് ജന്‍ അഭിയാന്‍ എന്ന പാര്‍ട്ടി ക്യാമ്പില്‍ പങ്കെടുക്കാനാണ് അദ്ദേഹം പുറപ്പെട്ടത്. നേരത്തെ, ബന്ദയില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത അദ്ദേഹം ബി.ജെ.പിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ബി.ജെ.പി നേതാക്കള്‍ യാതൊരു മടിയും കൂടാതെ ദൈവനാമത്തില്‍ വ്യാജ സത്യവാങ്മൂലങ്ങളും നുണകളും പ്രചരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.