ന്യൂദല്‍ഹി - അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുകയെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച് അജയ് റായ് പ്രഖ്യാപനം നടത്തിയത്. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. അ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നെങ്കിലും അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. അമേഠിയില്‍ രാഹുല്‍ മത്സരിക്കുമെന്ന് കോണ്‍്ഗ്രസ് ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചതോടെ രാഹുല്‍ അടുത്ത തവണ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാകുമോയെന്ന ചോദ്യം ഉയരുകയാണ്.