മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ കുടുംബ വീട്ടില്‍ ലാന്‍ഡ് റവന്യൂ വകുപ്പ് റീസര്‍വ്വേ പൂര്‍ത്തിയായി

കോട്ടയം - അനധികൃതമായി ഭൂമി മണ്ണിട്ട് നികത്തിയെന്ന ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ കുടുംബ വീട്ടില്‍ ലാന്‍ഡ് റവന്യൂ വകുപ്പ് രാവിലെ മുതല്‍ നടത്തി വന്ന റീസര്‍വ്വേ അവസാനിച്ചു.  പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിലാണ് റീസര്‍വേ നടത്തിയത്്. വീടിനോട് ചേര്‍ന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കോതമംഗലം താലൂക്കിലെ റവന്യൂ സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറും. എം എല്‍ എയുടെ വീട്ടിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ എം എല്‍ എയ്ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം റീസര്‍വ്വേ നടത്തിയത്.

 

Latest News