ന്യൂജഴ്‌സി- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബിനു സമീപത്തു കൂടി വിലക്ക് ലംഘിച്ചു പറന്ന ചെറു യാത്രാവിമാനത്തെ വ്യോമ സേന എഫ്-16 പോര്‍വിമാനം ഉപയോഗിച്ചു തടഞ്ഞ് വഴിതിരിച്ചു വിട്ടു. ന്യൂജെഴ്‌സിയിലെ ബെഡ്മിനിസറ്ററിലെ തന്റെ സ്വകാര്യ ഗോള്‍ഫ് കോഴ്‌സില്‍ വാരാന്ത്യം ചെലവിടാന്‍ എത്തിയതായിരുന്നു ട്രംപ്. പ്രസിഡന്റിന്റെ സന്ദര്‍ശനം കാരണം മേഖലയില്‍ താല്‍ക്കാലിക പറക്കല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുക്കാതെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ ചെറുവിമാനം ഗോള്‍ഫ് കോഴ്‌സിനു മുകളിലൂടെ പറന്നത്. ഉടന്‍ തന്നെ വ്യോമ സേന പോര്‍വിമാനം ഉപയോഗിച്ച് തടഞ്ഞു. പിറ്റ്‌സ്ടൗണിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യിപ്പിച്ച വിമാനത്തിലെ പൈലറ്റിനെ അധികൃതര്‍ ചോദ്യം ചെയ്തു. വാഷിങ്ടണിലെ ജോലിത്തിരക്കില്‍ നിന്ന് അവധിയെടുത്ത് വെള്ളിയാഴ്ചയാണ് ട്രംപ് ന്യൂജെഴ്‌സിയിലെത്തിയത്.