ശ്രീനഗർ- ഭീകരതയുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചു.
ജമ്മുവിലെ ഭട്ടിണ്ടിയിലും കശ്മീരിലെ കുൽഗാം, ഷോപിയാൻ, കുപ്‌വാര ജില്ലകളിലും ലോക്കൽ പോലീസിന്റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെയും (സിആർപിഎഫ്) അകമ്പടിയോടെ എൻഐഎ റെയ്ഡ് ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഭീകരതയുമായി ബന്ധപ്പെട്ട കേസിൽ ഏജൻസി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധനയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.