ന്യൂദല്‍ഹി-ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആര്‍ടിഎച്ച്) സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കി.
ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പ്രവേശന നികൂതി ഈടാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ക്കും ഗതാഗത കമ്മീഷണര്‍മാര്‍ക്കും കത്തയച്ചു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) റൂള്‍സ് പ്രകാരം പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് മറ്റ് തരത്തിലുള്ള നികുതി/ഫീസുകള്‍ ഈടാക്കരുതെന്നും കത്തില്‍ പറയുന്നു. മോട്ടോര്‍ വെഹിക്കിള്‍ (എംവി) ആക്ട് 1988 പ്രകാരം രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും പെര്‍മിറ്റ് ഫീസ് വാങ്ങുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ തടസ്സരഹിതമായ സഞ്ചാരം ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കുന്നത്. അഖിലേന്ത്യാ പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ടൂറിസസ്റ്റ് വാഹനങ്ങളില്‍ നിന്നും ഈടാക്കുന്ന ഫീസ് അത് നടപ്പിലാക്കുന്ന സംസ്ഥാനമായോ കേന്ദ്ര ഭരണ പ്രദേശമായോ പങ്കുവെയ്ക്കുന്നുണ്ട്.
മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ പ്രകാരം, രാജ്യത്ത് 91,000-ലധികം എഐടിപികളുണ്ട്. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം തടസ്സങ്ങലില്ലാതെ സുഗമമായി യാത്ര സാധ്യമാവുന്നതിനായാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പെര്‍മിറ്റ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്നും മറ്റ് നികുതികളോ ഫീസോ നല്‍കാതെ ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്നും ഈടാക്കരുതെന്നുമാണ് നിര്‍ദ്ദേശം.