കാസര്‍കോട്-നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദിക്കുകയും ചെയ്ത ഭര്‍ത്താവിനെതിേര ഭാര്യ നീലേശ്വരം പോലീസില്‍ പരാതി നല്കി.പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരേയാണ് 20-കാരി പരാതി നല്‍കിയത്. ആളുകളില്‍നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായിനിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഗാര്‍ഹികപീഡനത്തിന് യുവാവിന്റെ പേരില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.