അബുദാബി - വിവിധ രാജ്യങ്ങളില്‍നിന്ന് യു.എ.ഇ അംബാസഡര്‍മാരായി സ്ഥാനമേറ്റവരെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ യോഗ്യതാപത്രം സ്വീകരിച്ച് പുതിയ സ്ഥാനപതിമാരെ സ്വാഗതം ചെയ്തു. യു.എ.ഇയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ എല്ലാവരും പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സഹകരണം വര്‍ധിപ്പിക്കാനും രാജ്യാന്തര പങ്കാളിത്തം വിപുലീകരിക്കാനും യു.എ.ഇ താല്‍പര്യപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. ഇറാന്, കുവൈത്ത്, അള്‍ജീരിയ, മലേഷ്യ, എത്യോപ്യ, ബ്രിട്ടന് തുടങ്ങി 16 രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് വിരുന്നില്‍ പങ്കെടുത്തത്. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്റഷ്യല്‍ കോടതിയുടെ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സയിദ് അല്‍ നഹ്യാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.