Sorry, you need to enable JavaScript to visit this website.

ലക്ഷ്യ സെന്നിന് ചരിത്ര നേട്ടം

ജക്കാര്‍ത്ത - പതിനാറുകാരന്‍ ലക്ഷ്യ സെന്നിന് ചരിത്ര നേട്ടം. ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യനാവുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അല്‍മോറ സ്വദേശി. ആവേശകരമായ ഫൈനലില്‍ ടോപ് സീഡ് തായ്‌ലന്റിന്റെ വിതിദര്‍ശന്‍ കുന്‍ലാവൂത്തിനെ ലക്ഷ്യ 21-19, 21-18 ന് മറികടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ലി ഷിഫന്‍ഡിനെയും സെമി ഫൈനലില്‍ നാലാം സീഡ് ഇഖ്‌സാന്‍ റുംബായിയെയും അട്ടിമറിച്ച ലക്ഷ്യയെ തളക്കാന്‍ ടോപ് സീഡിനും സാധിച്ചില്ല. ടൂര്‍ണമെന്റില്‍ ആറാം സീഡായിരുന്നു ഇന്ത്യന്‍ താരം. 
1965 ല്‍ ഗൗതം താക്കറാണ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനായ പ്രഥമ ഇന്ത്യന്‍ താരം. ലക്ഷ്യ 2016 ല്‍ ഏഷ്യന്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 2009 ല്‍ പ്രണവ് ചോപ്ര-പ്രജക്ത സാവന്ത് സഖ്യം വെങ്കലം നേടിയിരുന്നു. 2011 ല്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ കിട്ടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സമീര്‍ വര്‍മക്ക് വെള്ളിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.വി സിന്ധവിന് വെങ്കലവും. 2012 ല്‍ സിന്ധു പെണ്‍കുട്ടികളുടെ ഏഷ്യന്‍ ചാമ്പ്യനാവുന്ന പ്രഥമ ഇന്ത്യന്‍ താരമായി. ആ വര്‍ഷം സമീര്‍ വര്‍മക്ക് ആണ്‍കുട്ടികളുടെ വെങ്കലവും കിട്ടി. 
 

Latest News