Sorry, you need to enable JavaScript to visit this website.

നാളെ ഹാജരാകില്ല, ചോദ്യം ചെയ്യലിന് അടുത്ത ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇ ഡി യോട് കെ. സുധാകരന്‍

കൊച്ചി - മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി നാളെ ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇ ഡിയക്ക് കത്ത് നല്‍കി. അടുത്ത ചൊവാഴ്ച ഹാജരാകാമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. അതിന്‌ശേഷമാണ് സുധാകരനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാര്‍ മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന്‍ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News