കൊച്ചി- വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്നാടന് എം എല്‍ എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി മാത്യു കുഴല്നാടന് രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിനെതിരെ ഭൂമി മണ്ണിട്ട് നികത്തിയതും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി സി പി എം രംഗത്തെത്തിയത്.