മെക്‌സിക്കോ സിറ്റി- 'ഭീകരവാദത്തിന്റെ കേന്ദ്രം' എന്ന് ആരോപിച്ച് ജെസ്യൂട്ട് നടത്തുന്ന ഒരു സര്‍വകലാശാല നിക്കരാഗ്വ സര്‍ക്കാര്‍ കണ്ടുകെട്ടി. കത്തോലിക്കാ സഭയ്ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും എതിരായ അധികാരികളുടെ നടപടികളുടെ ഭാഗമായാണ് സര്‍വകലാശാല പിടിച്ചെടുത്തത്.
സര്‍വകലാശാലയുടെ പിടിച്ചെടുക്കല്‍ നിക്കരാഗ്വയിലെ അക്കാദമിക് രംഗത്തെ പ്രഹരമാണെന്ന് സെന്‍ട്രല്‍ അമേരിക്ക സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. അതേസമയം സര്‍ക്കാരോ ജസ്യൂട്ടുകളുടെ പ്രസ്താവനയോ സ്ഥിരീകരിച്ചിട്ടില്ല.
ഈ കണ്ടുകെട്ടലിലൂടെ, ഒര്‍ട്ടെഗ സര്‍ക്കാര്‍ നിക്കരാഗ്വയില്‍ ചിന്താ സ്വാതന്ത്ര്യത്തെ കുഴിച്ചുമൂടിയിരിക്കുകയാണെന്ന് 2021 ല്‍ നാടുകടത്തപ്പെടുന്നതുവരെ സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന മരിയ അസുന്‍സിയോന്‍ മൊറേനോ പറഞ്ഞു.