Sorry, you need to enable JavaScript to visit this website.

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട്- ഇന്ന് വൈകിട്ട് നോവൽ പ്രകാശനം ചെയ്യാനിരിക്കെ സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ  'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്.

ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബി.എഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചേളാരി പൂതേരിപ്പടിയിൽ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ എഴുത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിദ്ര നഷ്ടപ്പെട്ട സൂര്യൻ', അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന രണ്ട് കവിതാസമാഹാരങ്ങൾ വിദ്യാർഥിയായിരിക്കെ പുറത്തിറക്കി.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകൾ രചിച്ചു.  നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ് ബാലസാഹിത്യ കൃതികൾ. 'ലുക്ക ചുപ്പി 'സിനിമയ്ക്ക് തിരക്കഥയെഴുതി. ഭാര്യ: ആശാകൃഷ്ണ (അധ്യാപിക)

Latest News