ന്യൂദൽഹി- ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പാണ് സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാർത്ഥികളെയും 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 39 പേരെയും പാർട്ടി പ്രഖ്യാപിച്ചു. ഈ വർഷം അവസാനമാണ് രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ്.