Sorry, you need to enable JavaScript to visit this website.

മകളെ വിവാഹം ചെയ്തു കൊടുത്തില്ല; കണ്ണൂരിൽ പിതാവിനെ വീട്ടിൽ കയറി വെട്ടി, യുവാവ് അറസ്റ്റിൽ

കണ്ണൂർ - മകളെ വിവാഹം ചെയ്തു നൽകാത്തതിന്റെ പേരിൽ പിതാവിനെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇരിക്കൂർ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. 
 തലയിലും മുഖത്തും വെട്ടേറ്റ രാജേഷിനെ പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തയ്യിൽ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. 
 സുഹൃത്തിനൊപ്പമാണ് പ്രതി അക്ഷയ് രാജേഷിന്റെ വീട്ടിലെത്തിയത്. രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകളെ തനിക്കു വിവാഹം ചെയ്തുനൽകണമെന്ന് പ്രതി ആവശ്യപ്പെട്ടുവെങ്കിലും കുടുംബം അതിന് തയ്യാറാകാതെ കാസർഗോഡ് സ്വദേശിക്ക് വിവാഹം ചെയ്തുനൽകിയതാണ് പ്രകോപനമെന്ന് പോലീസ് പറഞ്ഞു. പ്രതി അക്ഷയ് ഇതിന് മുമ്പും രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.
 

Latest News