മുംബൈ- മഹാരാഷ്ട്രയിലെ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് (എസ്‌ടി) കോർപ്പറേഷനിൽ ജോലിചെയ്യുന്ന 26 കാരൻ ട്രെയിൻ കയറി മരിച്ചു. പാളത്തിൽ വീണ യുവാവ് സബർബൻ ട്രെയിനിനടിയിൽപ്പെടുകയായിരുന്നു. സയൺ സ്റ്റേഷനിലെ തർക്കത്തിനിടെ ഒരാൾ യുവാവനെ മർദ്ദിച്ചിരുന്നതായി സർക്കാർ റെയിൽവേ പോലീസ് (ജിആർപി). ) ഉദ്യോഗസ്ഥർ പറഞ്ഞു. ദിനേശ് റാത്തോഡ് എന്നയാളാണ് മരിച്ചത്. മർദിച്ചതുമായി ബന്ധപ്പെട്ട് അവിനാഷ് മാനെ (31), ഭാര്യ ശീതൾ മാനെ (30) എന്നിവരെ അറസ്റ്റ് ചെയ്തു.
ദമ്പതികൾ സയൺ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ റാത്തോഡുമായി തർക്കത്തിൽ ഏർപ്പെട്ടുവന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ റാത്തോഡ് ശല്യം ചെയ്യുന്നത് ഭർത്താവ് അവിനാഷ് മാനെ കണ്ടുവെന്നും ഇതാണ് തർക്കത്തിനു കാരണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വാക്ക് തർക്കത്തിനിടെ റാത്തോഡിനെ അവിനാശ് മാനെ മർദിച്ചുവെന്നും ഇതിനിടെ റാത്തോഡ് ട്രാക്കിൽ വീണുവെന്നുമാണ് പറയുന്നത്.
ജീവനക്കാരനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരണം സ്ഥരീകരിച്ചു. സംഭവത്തിന് ശേഷം ദമ്പതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായും ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്‌സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അവസാനം ധാരാവി മേഖലയിൽ നിന്ന് അവിനാഷ് മാനെയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഭാര്യയെയും പിടികൂടുകയും ചെയ്തു. മർദനമേറ്റ റാത്തോഡിന് ബാലൻസ് കിട്ടാതെ റെയിൽ പാളത്തിൽ വീണുവെന്നാണ് ദൃക്സാക്ഷികളുട മൊഴി.