ന്യൂദൽഹി- മണിപ്പൂരിലെ അക്രമക്കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഓഫീസർമാരുൾപ്പെടെ 53 ഉദ്യോഗസ്ഥരെ സിബിഐ നിയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വനിതാ ഓഫീസർമാരായ ലൗലി കത്യാർ, നിർമല ദേവി എന്നിവരടങ്ങുന്ന മൂന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ സംസ്ഥാനത്തെ അക്രമക്കേസുകൾ അന്വേഷിക്കാൻ അതത് ടീമുകളെ നയിക്കുമെന്ന് അവർ പറഞ്ഞു.
വിവിധ കേസുകളിലെ അന്വേഷണം നിരീക്ഷിക്കുന്ന ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്ക് എല്ലാ ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്യുമെന്നും അവർ പറഞ്ഞു.