ചണ്ഡീഗഡ് - ഹരിയാനയില്‍ മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ കോച്ചിനെ സസ്‌പെന്‍ഡ് ചെയ്തു. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് സസ്‌പെന്‍ഷനെങ്കിലും ഇതിന്റെ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഹരിയാന കായിക വകുപ്പ് ഡയറക്ടര്‍ യശേന്ദ്ര സിംഗ് ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. 2022ലാണ് യുവതി കായിക മന്ത്രിയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ സന്ദീപ്‌സിങ്ങിനെതിരെ ലൈംഗികപീഡന പരാതി സമര്‍പ്പിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങാത്തതാണ് തന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് സന്ദീപ് സിംഗിനെ 2022 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കായിക വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം പ്രിന്റിങ്, സ്റ്റേഷനറി വകുപ്പിന്റെ ചുമതല വഹിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നാണ് സന്ദീപ് സിംഗ് പറയുന്നത്.