കോട്ടയം - മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്.ഒരു കണ്‍സള്‍ട്ടന്‍സി നടത്തുന്നതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെയും, കുടുംബത്തെയും ഇടതു സര്‍ക്കാരിനെയും ആക്രമിക്കുന്നതിനായി ഒരു പെണ്‍കുട്ടിയെ വ്യക്തിഹത്യ നടത്തുകയാണ്. എത്രയോ ദേശീയ നേതാക്കള്‍ക്കും, അവരുടെ മക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും മറ്റും കണ്‍സള്‍ട്ടന്‍സി സ്ഥാപനമുണ്ട്. ദുരുദ്ദേശപരമായ പ്രചരണമാണിതെല്ലാം.
പണം കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കും പരാതിയില്ല. വാങ്ങിയ പണത്തിന് നികുതി നല്‍കിയതാണ്. തെറ്റായ പ്രചരണങ്ങളില്‍ നിന്ന് മാധ്യമങ്ങളും പിന്മാറണമെന്നും ജയരാജന് അഭ്യര്‍ഥിച്ചു.