ഇസ്ലാമാബാദ്- ഖുര്‍ആനെ ക്രിസ്തുമത വിശ്വാസി അപമാനിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചു. പാകിസ്താനിലെ ഫൈസലാബാദ് ജില്ലയിലാണ് സംഭവം.
സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച്, ഇസ നഗ്രി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഷെറോണ്‍വാലി ചര്‍ച്ച് എന്നിവയാണ് ജനക്കൂട്ടം ആക്രമിച്ചത്. അക്രമാസക്തരായ ജനക്കൂട്ടം ഒരു ദേവാലയം പൂര്‍ണമായും തീ വെച്ചതായും മറ്റ് ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
ജാറന്‍വാല സ്വദേശിയായ രാജാ അമിര്‍ എന്ന ക്രിസ്തുമത വിശ്വാസിയും സുഹൃത്തും ഖുര്‍ആനെ അപമാനിച്ചെന്ന ആരോപണം പുറത്തുവന്നോടെ ജനം അക്രമാസക്തരാവുകയായിരുന്നു. ക്രിസ്ത്യന്‍ കോളനിയിലേക്ക് ഇരച്ചുകയറിയാണ് അവര്‍ ദേവാലയങ്ങളും വീടുകളും തകര്‍ത്തത്.
മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ട രാജാ അമിറിന്റെ വീടും ഇടിച്ചുനിരത്തിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടുരുകയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ദേവാലയങ്ങള്‍ തകര്‍ത്തവരെ ഉടന്‍ കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.