തിരുവനന്തപുരം - സി പി എം നേതാവ് സമ്പന്നരില്‍ നിന്ന് അനധികൃതമായി വാങ്ങിയ രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലിസ്. ഈ കേസില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്. പാര്‍ട്ടി നേതാവിന്റെ പേര് പറയില്ലെന്ന് ശക്തിധരന് പോലീസിന് മൊഴി നല്‍കിയിരുന്നു. പരാതിക്കാരനായ ബെന്നി ബെഹ്നാനും തെളിവുകളൊന്നും പൊലിസിന് കൈമാറിയില്ല . തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് പ്രാഥമിക അന്വേഷണം നടത്തിയ കണ്ടോണ്മെന്റ് അസി.കമ്മീഷണര്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി