ദുബായ്- ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തിലും മഴക്കെടുതിയിലും നിരവധി പേര് മരിച്ച സംഭവത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തി യു.എ.ഇ. പ്രതിസന്ധി വേളയില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അനുശോചനം റിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കട്ടെ എന്നും സന്ദേശത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യദിന ആശംസ നേര്‍ന്ന് അയച്ച സന്ദേശത്തില്‍ സൗദി അറേബ്യയും പ്രളയക്കെടുതിയില്‍ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.