Sorry, you need to enable JavaScript to visit this website.

ഫീസ് ചോദിച്ചതിന് വിവാഹ ബ്രോക്കറുടെ തല അടിച്ചുപൊട്ടിച്ചു

തിരുവനന്തപുരം- വർക്കലയിൽ വിവാഹം നടത്തിയതിന്റെ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തല അടിച്ചുപൊട്ടിച്ചു. സഹോദരങ്ങളാണ് ആക്രമണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഷക്കീർ, റിബായത്ത്, നാസ് എന്നിവർ പിടിയിലായി. റിബായത്തിന്റെ കല്യാണത്തിന്റെ ബ്രോക്കറായ റീസൽ ഫീസ് ആവശ്യപ്പെട്ടിരുന്നു. തുക നൽകാൻ കുടുംബം തയ്യാറായില്ല. തുടർന്നാണ് റീസലിനെ സഹോദരങ്ങൾ നടുറോഡിലിട്ട് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ റീസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Latest News