Sorry, you need to enable JavaScript to visit this website.

കാ​ഴ്ച​പ​രി​മി​തി​യു​ള്ള അ​ധ്യാ​പ​ക​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വം സമൂഹത്തിന് പാഠമാകണമെന്ന് മന്ത്രി ആർ. ബിന്ദു

തി​രു​വ​ന​ന്ത​പു​രം-കാ​ഴ്ച​പ​രി​മി​തി​യു​ള്ള അ​ധ്യാ​പ​ക​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​താ​യി മ​ന്ത്രി ആ​ർ. ബി​ന്ദു പറഞ്ഞു. പ​രി​ഷ്കൃ​ത വി​ദ്യാ​ർ​ത്ഥി സ​മൂ​ഹ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യി​ക്കൂ​ടാ​ത്ത പ്ര​വൃ​ത്തി​യാ​യി​രു​ന്നു അ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ഇ​ൻ​ക്ലൂ​സീ​വ് സ​മൂ​ഹ​ത്തെ പ​റ്റി ഏ​റ്റ​വു​മ​ധി​കം ച​ർ​ച്ച​യു​യ​രു​ന്ന ഇ​ക്കാ​ല​ത്ത് അ​ത്ത​ര​മൊ​രു സ​മൂ​ഹ​സൃ​ഷ്ടി​ക്ക് മു​ൻ​നി​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​വ​രാ​ണ് ക​ലാ​ല​യ സ​മൂ​ഹം. ആ ​അ​വ​ബോ​ധ​മി​ല്ലാ​തെ പോ​യ​ത് അ​പ​ല​പ​നീ​യ​മാ​ണ്. അ​നു​ക​മ്പ അ​ല്ല, വ്യ​ത്യ​സ്ത​ത​ക​ളോ​ടു​ള്ള ബ​ഹു​മാ​ന​വും അ​വ​യെ അം​ഗീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​മാ​ണ് ഭി​ന്ന​ശേ​ഷി​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പൊ​തു​സ​മൂ​ഹം ഭി​ന്ന​ശേ​ഷി ജീ​വി​ത​ത്തോ​ടു പു​ല​ർ​ത്തു​ന്ന അ​വ​ബോ​ധ​മി​ല്ലാ​യ്മ​യെ കു​റി​ച്ച് വ​ലി​യ ച​ർ​ച്ച ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ കൂ​ടി മ​ഹാ​രാ​ജാ​സ് സം​ഭ​വം നി​മി​ത്ത​മാ​ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Latest News