തലശ്ശേരി- നാഷണൽ ഹൈവേ അധികാരികൾ ജനങ്ങളോട് നടത്തുന്ന വെല്ലുവിളി അവസാനിപ്പിക്കുക.
മാഹിപ്പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മാഹിപ്പാലത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, യാത്രക്കാർക്ക് ഭയമില്ലാതെ റോഡ് മുറിച്ച് കടക്കാൻ സീബ്രാ ലൈൻ വരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാഹിപ്പാലത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ന്യൂമാഹി ഓട്ടോ ടാക്സി മോട്ടോർ ഫെഡറേഷൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത് .കെ. ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ധർണ സി.ഐ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജയപ്രകാശൻ, വടക്കൻ ജനാർദ്ദനൻ, എസ്.കെ വിജയൻ, എ.കെ. സിദ്ദീഖ്, കണ്ടിയൻ പ്രേമൻ, ഹാരീസ് പരന്തിലാട്ട് , മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.