കൊച്ചിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊച്ചി- എറണാകുളം ചാത്ത്യാത്ത് ഭാഗത്ത് നിന്ന് മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. പാച്ചാളം പുത്തന്‍തറ ഹൗസില്‍ റോഷല്‍ വിവേറ (38) ആണ് പിടിയിലായത്. 

ഇയാളുടെ പക്കല്‍ നിന്നും വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തില്‍പ്പെട്ട 5.89 ഗ്രാം കൊക്കയിന്‍, 5.71 ഗ്രാം എം. ഡി. എം. എ പില്‍സ്, 1.52 ഗ്രാം കഞ്ചാവ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. ഇയാള്‍ തന്റെ ആഡംബര കാറില്‍ ബാംഗ്ലൂരില്‍ നിന്നും ലഹരി മരുന്ന് കൊച്ചിയില്‍ എത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. ലഹരിമരുന്ന് വില്‍പ്പനയെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം  എറണാകുളം നോര്‍ത്ത് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ടി. എസ്, എസ്. സി. പി. ഒ രാജേഷ്, സുനില്‍, സി. പി. ഒ ലിബിന്‍രാജ് എന്നിവരും ഉണ്ടായിരുന്നു.

Latest News