തിരുവനന്തപുരം - കേരളത്തിന്റെ മാതൃകയില്‍ മഹാരാഷ്ട്രയും എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നു. ഗതാഗത നിയ ലംഘനങ്ങള്‍ കണ്ടുപിടിക്കാനായി സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ കാമറകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ വിവേക് ഭീമാന്‍വര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. കേരള മാതൃകയില്‍ എ ഐ കാമറകള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കണ്‍ട്രോള്‍ റൂം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നി ഓഫീസുകള്‍ സന്ദര്‍ശിച്ച വിവേക് ഭീമാന്‍വര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കെല്‍ട്രോണ്‍ സംഘത്തെ എ ഐ കാമറ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.