മുംബൈ - രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ശതമാനത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ മാസം 4.8 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. ധാന്യങ്ങള്‍, പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമായത്. ഭക്ഷ്യോല്‍പ്പന്ന വില സൂചിക ജൂണിലെ 4.49 ശതമാനത്തില്‍നിന്ന് 11.51 ശതമാനമായി.പച്ചക്കറി വില 37.3 ശതമാനം ഉയര്‍ന്നപ്പോള്‍ ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും 13 ശതമാനത്തിലധികം വില കൂടിയതായും കണക്കുകള്‍ പറയുന്നു.