മുംബൈ- ഇന്ത്യയില്‍ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ജൂലൈയില്‍ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് വിലക്കയറ്റത്തിന്റെ തോത് ഉയരാന്‍ കാരണമായത്.
രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയാണ് ആര്‍. ബി. ഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റേത്താത്. കഴിഞ്ഞ മാസത്തിനിടെ ആദ്യമായി ഈ പരിധി കടന്ന് വിലക്കയറ്റം ഉയരുകയായിരുന്നു.
വിലക്കയറ്റതോത് 6.6 ശതമാനമായിരിക്കും എന്നായിരുന്നു നേരത്തെ സമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ സൂചിക 7.44 ശതമാനത്തിലാണുള്ളത്.